കേരളീയം ; ശക്തമായ സുരക്ഷയുമായി പോലീസ്

17

കേരളീയത്തിനായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കിയിട്ടുള്ളത്. സുരക്ഷാ ക്രമീക രണങ്ങളുടെ ഭാഗമായി 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ച് പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്.

സുരക്ഷയുടെ മേൽനോട്ടത്തിനായി 19 എ.സി.പി/ഡിവൈ.എസ്.പിമാരും.25 ഇൻസ്‌പെക്ടർമാർ,200 എസ്.ഐ./എ.എസ്.ഐ. ആയിര ത്തിലധികം പോലീസ് ഉദ്യോഗസ്ഥർ,250നു മുകളിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഇതിനു പുറമേ 300 വോളണ്ടിയർമാർ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

പ്രധാന വേദികളിൽ ആരോഗ്യവകുപ്പിന്റെയും ഫയർഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആംബുലൻസ് അടക്കമുള്ള സേവനം ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളിൽ പോലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരന്തരമായ നിരീക്ഷണവും ശക്തമാക്കും.തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള റോഡുകൾ/ഇടറോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിശ്ചിത ഇടവേളകളിൽ പട്രോളിങ് ശക്തമാക്കും.കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കും.

രണ്ടു സ്‌പെഷ്യൽ പോലീസ് കൺട്രോൾ റൂം കനകക്കുന്നിലും പുത്തരികണ്ടത്തും സജ്ജമാക്കും. പത്ത് എയ്ഡ് പോസ്റ്റ്/സബ് കൺട്രോൾ റും കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയാറാക്കിയിട്ടുണ്ട്. സിറ്റിയിലെ ട്രാഫിക് ലൈവ് ആയി നിരീക്ഷിക്കുന്നതിനായി വയർ ലെസ്,ക്യാമറ,ഇന്റർനെറ്റ്, ലൈവ് അപ്‌ഡേറ്റ് എന്നിവ പ്രയോജനപ്പെടുത്തുന്നതുമാണ്.വാർത്താ സമ്മേളനത്തിൽ ഐ. ജി: ജി. സ്പർജൻ കുമാർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു ഡി.സി.പി. പി.നിഥിൻരാജ് എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY