അല്‍വര്‍ ആള്‍ക്കൂട്ട കൊല ; സുപ്രീംകോടതി നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാരുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വി എം സുധീരൻ

190

സുപ്രീംകോടതി നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാരുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വി എം സുധീരൻ.

വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

രാജ്യത്തെ ആൾക്കൂട്ട കൊലകൾ തടയണമെന്ന് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദ്ദേശം നൽകിയതിൻ്റെ ചൂടാറുന്നതിനു മുമ്പ് തന്നെ രാജസ്ഥാനിലെ അൽവർ ജില്ലയിൽ അക്ബർ ഖാൻ എന്ന യുവാവിനെ പശു കടത്ത് ആരോപിച്ച് വളഞ്ഞിട്ട് തല്ലി കൊന്നിരിക്കുന്നു.

കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പതിവുപോലെ മുഖ്യമന്ത്രി വസുന്ധര രാജ പറയുകയും ചെയ്തു. ഇതിനുമുമ്പും പശു കടത്ത് ആരോപിച്ചുള്ള ആൾക്കൂട്ട അക്രമങ്ങൾക്ക് അൽവർ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

സുപ്രീംകോടതി നിർദ്ദേശം നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താനും അതിൽ വീഴ്ച വരുത്തുന്ന സർക്കാരുകൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാനും സുപ്രീംകോടതിക്കാകണം. ഇല്ലെങ്കിൽ ഇത്തരം നിർദ്ദേശങ്ങൾക്ക് പുല്ലുവിലയായിരിക്കും വർഗീയ കോമരങ്ങൾ നയിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളുടേത്.

NO COMMENTS