ജനങ്ങള്‍ എപ്പോഴും പട്ടികളല്ല ശ്രീനിവാസന് മറുപടിയുമായി സംവിധായകന്‍ ആഷിക് അബു

270

ജനങ്ങള്‍ എപ്പോഴും പട്ടികളല്ലെന്ന് സംവിധായകന്‍ ആഷിക് അബു. കരുത്തുകാട്ടുകയും തിരുത്തല്‍ നടപ്പാക്കുകയും ചെയ്ത ജനതയാണ് നമ്മള്‍. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരേയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന്‍ കാണുന്നതെന്നും നടന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയായി ആഷിക് അബു ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനം വെറും പട്ടിയാണെന്നും അവന്‍റെ അഭിപ്രായത്തിന് വിലയില്ലെന്നും ആം ആദ്മി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഴിമതിയുടെ സുഖലോലുപതയില്‍ ജീവിക്കുന്നവരാണ് എല്ലാ രാഷ്ട്രീയക്കാരുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
ശ്രീനിയേട്ടന്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെയും അഴിമതി സ്വജനപക്ഷപാതം അനീതി എന്നിവയ്ക്ക് എതിരെയും അഭിപ്രായപ്രകടനം നടത്തുന്നതിനെതിരെ പൂര്‍ണ്ണമായും പിന്തുണച്ചു തന്നെ അദ്ദേഹത്തിന്‍റെ അരാഷ്ട്രീയ വാദത്തെ നിരാശയോടെ കാണുന്നുവെന്നും ആഷിക് അബു പറഞ്ഞു.

NO COMMENTS

LEAVE A REPLY