ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ രണ്ടു യുവാക്കള്‍ മരിച്ചു

190

കൊച്ചി• വടുതല കുരിശുപള്ളിക്കു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ രണ്ടു യുവാക്കള്‍ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. വടുതലയില്‍ കേബിള്‍ ടിവി ജീവനക്കാരനായ ആലപ്പുഴ വെളിയനാട് ടോമിച്ചന്റെ മകന്‍ ലിറ്റോ ടോമി (18), വടുതല സ്വദേശി ടിന്‍സ്ലി ജസ്റ്റിന്‍ (32) എന്നിവരാണു മരിച്ചത്. ലിറ്റോ ടോമി ഓടിച്ച സൂപ്പര്‍ ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ എതിരെ വന്ന സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. സ്കൂട്ടര്‍ ഓടിച്ചിരുന്നയാളാണു ടിന്‍സ്ലി. സ്കൂട്ടറിനു പിന്നിലുണ്ടായിരുന്ന സുഹൃത്തു പരുക്കുകളോടെ ആശുപത്രിയില്‍.

NO COMMENTS

LEAVE A REPLY