ചാലക്കുടിയില്‍ 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

161

തൃശൂര്‍ : ചാലക്കുടിയില്‍ 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ആലുവയില്‍ നിന്ന് വെള്ളാങ്ങല്ലൂരിലേക്ക് കാറില്‍ കടത്തവേയാണ് സ്പിരിറ്റ് പൊലീസ് പിടികൂടിയത്. സംഭവത്തില് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരന്തരപ്പള്ളി സ്വദേശി അനിലിനെയാണ് അറസ്റ്റ് ചെയ്തത്. ചാലക്കുടി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.

NO COMMENTS