മംഗലാപുരം യൂണിവേഴ്സിറ്റിയില്‍ സ്ത്രീകളുടെ കക്കൂസില്‍ മൊബൈല്‍ ക്യാമറ

189

മംഗലാപുരം: മംഗലാപുരം യൂണിവേഴ്സിറ്റിയുടെ സ്ത്രീകളുടെ കക്കൂസില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തി. മൊബൈലില്‍ കണ്ടെത്തിയ ചിത്രങ്ങളും വീഡിയോകളും കേന്ദ്രീകരിച്ച്‌ ബാംഗ്ലൂര്‍ സൈബര്‍ െ്രെകം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.ഹോസ്റ്റലിലെ കക്കൂസിലാണ് ആഗസ്റ്റ് 24ന് ഒരു വിദ്യാര്‍ത്ഥി മൊബൈല്‍ ക്യാമറ കണ്ടെത്തിയത്. 15ഉം 30 ഉം മിനിട്ട് ദൈര്‍ഘ്യമുള്ള രണ്ട് വീഡിയോകളും ചില ചിത്രങ്ങളും മൊബൈല്‍ ഫോണില്‍ നിന്നും അയച്ചിട്ടുണ്ട്. ആഗസ്റ്റ് 7,11 തീയതികളിലാണ് ഈ ക്ലിപ്പിംഗുകള്‍ അയച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെയും ചില ഹോസ്റ്റല്‍ സ്റ്റാഫിനേയും പോലീസ് ചോദ്യം ചെയ്തിരുന്നു.ബാംഗ്ലൂര്‍ സൈബര്‍ സെല്ലിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാമെന്ന നിലപാടിലാണ് പോലീസ്.

NO COMMENTS

LEAVE A REPLY