കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് സിലീഷ് കീഴടങ്ങി

324

കോഴിക്കോട്: ചെമ്ബനോട വില്ലേജ് ഓഫീസില്‍ കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്റ് സിലീഷ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയാണ് പേരാമ്ബ്ര സി.ഐയുടെ മുന്‍പില്‍ സിലീഷ് കീഴടങ്ങിയത്. സിലീഷിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ജോയിയുടെ ആത്മഹത്യാ കുറിപ്പിലും സലീഷിനെ പറ്റി പരാമര്‍ശം ഉണ്ടായിരുന്നു.ജോയി മരിച്ചതിന് പിന്നാലെ സിലീഷിനേയും വില്ലേജ് ഓഫീസര്‍ സണ്ണിയേയും സര്‍വീസില്‍ നിന്ന്സസ്പെന്‍ഡ് ചെയ്തിരുന്നു.തുടര്‍ന്ന് സലീഷ് ഒളിവില്‍ പോകുകയായിരുന്നു.

NO COMMENTS