ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് – ഇന്ത്യന്‍ താരം അമിത് പാംഗല്‍ സ്വന്തമാക്കി.

195

ന്യൂഡല്‍ഹി : ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ താരം അമിത് പാംഗല്‍ ഫൈനലില്‍ പ്രവേശിച്ചു. 52 കിലോ വിഭാഗത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. കലാശപോരില്‍ ഉസ്‌ബെക്കിസ്‌താന്‍ താരം ഷക്കോബിദിന്‍ സോറോവുമായിട്ടാകും പാംഗല്‍ ഏറ്റുമുട്ടുക.

ഏഷ്യന്‍ ചാമ്പ്യൻഷിപ്പില്‍ ഈ വര്‍ഷം 52 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ അമിത് പാംഗല്‍, 2018 ഏഷ്യന്‍ ഗെയിംസിലും ജേതാവായിട്ടുണ്ട്. പാംഗലിന് മുന്‍പ്, ഇതുവരെ ഒരു ഇന്ത്യന്‍ താരങ്ങള്‍ക്കും സെമി കടക്കാനായിട്ടില്ല. ഇന്ത്യക്ക് ഇതുവരെ ആറ് മെഡലുകളാണ് ലോക ചാമ്പ്യൻഷിപ്പില്‍ നേടാനായത്.

NO COMMENTS