ഷിഫഹുറഹ്മാ ഒഫീഷ്യൽ മാസാവസാന യോഗവും, നോമ്പ് തുറയും സംഘടിപ്പിച്ചു

150

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ കീഴിലുള്ള ശിഫഹുറഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ മാസാവസാന യോഗവും, നോമ്പ് തുറയും മദീന സായിദ് കമ്പള ഹൗസിൽ വച്ച് വിപുലമായി നടത്തുകയുണ്ടായി.

മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി മാർച്ച് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിൽ പെട്ട മൂന്ന് ക്യാൻസർ രോഗികൾക്കും ,രണ്ട് കിഡ്നി രോഗികൾക്കുമായി മൊത്തം അഞ്ച് രോഗികൾക്ക് ചികിത്സാ തുക അനുവദിച്ചു നൽകി.

മീഞ്ച പഞ്ചായത്തിലെ ധർമ്മനഗർ വാർഡിൽ കിഡ്നി രോഗിക്കും , കുമ്പള പഞ്ചായത്തിലെ കക്കളം വാർഡിൽ ക്യാൻസർ രോഗിയായ വ്യക്തിക്കും, പൈവളിക്കെ പഞ്ചായത്തിലെ ചേവാർ വാർഡിലെ ക്യാൻസർ രോഗിക്കും, പുത്തിഗെ പഞ്ചായത്തിലെ മുക്കാരി കണ്ടം വാർഡിൽ കിഡ്നി രോഗിയായ സ്ത്രീക്കും, മംഗൽപാടി പഞ്ചായത്തിലെ ഇചിലങ്കോട് വാർഡിൽ ക്യാൻസർ രോഗിയായ സ്ത്രീക്കുമാണ് തുക അനുവദിച്ചു നൽകിയത്.

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിൻ മേലാണ് തുക അനുവദിച്ചു നൽകുന്നത് . ഓരോ രോഗികൾക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറുകയും തുടർന്ന് വാർഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏൽപ്പിക്കുകയും ചെയ്യും .

അബുദാബി മദിന സായിദ് കമ്പള ഹൌസിൽ ചേർന്ന മാസാന്ത ഷിഫാഹുറഹ്മാ യോഗത്തിൽ ഹാജി അബ്ദുൽ റഹിമാൻ കംബള, അഷറഫ് ബസറ പ്രാർത്ഥന, ദിക്റുകൾക്ക് നേതൃത്വം നൽകി. നടത്തി.

മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ സാഹിബ് അധ്യക്ഷം വഹിച്ചു. ജില്ലാ ട്രഷറർ ഉമ്പു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ അഷറഫ് ഉളുവാർ , ഇസ്മായിൽ മുഗുളി , സീനിയർ നേതാവായ മുജീബ് മൊഗ്രാൽ, ശിഫാഹുറഹ്മാ കോഡിനേറ്റർ ലത്തീഫ് ഈറോഡി തുടങ്ങിയവർ
പ്രസംഗിച്ചു .

ഷെരീഫ് ഉറുമി ,ഇബ്രാഹിം ജാറ,സവാദ് ബന്ദിയോട്,റസാഖ് നൽക്ക, ഹമീദ് മാസിമാർ, ലത്തീഫ് ചിന്നമോഗർ, ഇബ്രാഹിം ഗാഡി തുടങ്ങിയവർ യോഗത്തിൽ സംബഡിച്ചു . രോഗികൾക്കുള്ള ധന സഹായം മണ്ഡലം പ്രെഡിഡന്റ് അസിസ് പെർമുദെ സാഹിബും, സീനിയർ നേതാവും വ്യവസായി പ്രമുഖനുമായ മോണു അൽനൂറും ചേർന്ന് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അഷ്റഫ് സാഹിബിനും, ട്രഷറർ ഉമ്പു ഹാജിക്കും കൈമാറി.

മണ്ഡലം സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും ട്രെഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു .

NO COMMENTS

LEAVE A REPLY