ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

215

തിരുവനന്തപുരം• രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമാപ്രദര്‍ശനത്തിനിടെ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതിരുന്ന അഞ്ചു പുരുഷന്മാരെയും ഒരു വനിതയേയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റു നില്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം എസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അനാദരവ് കാട്ടുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും ഡിജിപി നിര്‍ദേശം നല്‍കി
സുപ്രീംകോടതി വിധി അനുസരിച്ച്‌ സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുമ്ബോള്‍ എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തെപ്പറ്റി പ്രാഥമിക അന്വേഷണം നടത്താന്‍ കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറോട് ഡിജിപി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആറുപേരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. തീയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുമ്ബോള്‍ ചിലര്‍ എഴുന്നേറ്റ് നില്‍ക്കാത്തതിന്‍റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു യുവമോര്‍ച്ചയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY