പണിമുടക്ക് ദിവസം ജോലിക്ക് എത്തിയവര്‍ക്ക് അധികസമ്പളം നല്‍കുമെന്ന് മമതാ ബാനര്‍ജി

237

കൊല്‍ക്കത്ത : പണിമുടക്ക് ദിവസം ജോലിക്ക് എത്തിയവര്‍ക്ക് അധികസമ്പളം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ന് ജോലിയ്ക്ക് എത്തിയവര്‍ക്ക് പൂജ അവധിയുടെ ദിവസങ്ങളില്‍ ഒരു അവധി ദിനം കൂടി കൂടുതല്‍ നല്‍കുമെന്നും മമത വ്യക്തമാക്കി.
വിവിധ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെല്ലാം തന്നെ ഇവിടങ്ങളില്‍ ജോലിക്ക് എത്തിയിരുന്നു. മുംബൈ, ചെന്നൈ നഗരങ്ങളെയും പണിമുടക്ക് ബാധിച്ചില്ല. പശ്ചിമ ബംഗാളിലെ വിവിധയിടങ്ങളില്‍ സിപിഎം-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.