ചികിത്സയ്ക്ക് പണം പിന്‍വലിക്കാന്‍ കഴിയാതെ വിമുക്ത ഭടന്‍ ജീവനൊടുക്കി

172

ആഗ്ര: ചികിത്സയ്ക്ക് പണം പിന്‍വലിക്കാന്‍ കഴിയാതെ വിമുക്ത ഭടന്‍ ജീവനൊടുക്കി. മുന്‍ സി.ആര്‍.പി.എഫ് ജവാനായ രാകേഷ് ചാന്ദ് യാദവ് ആണ് ജീവനൊടുക്കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള നിയന്ത്രണം മൂലം ചികിത്സയ്ക്ക് ആവശ്യമായ പണം പിന്‍വലിക്കാന്‍ കഴിയാത്തതില്‍ യാദവ് മനോവിഷമത്തിലായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പണം പിന്‍വലിക്കാന്‍ കഴിയാതെ ദുഃഖിതനായ രാകേഷ് തന്‍റെ തോക്ക് കൊണ്ട് വെടിയുതിര്‍ത്താണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ഇയാള്‍ ജീവനൊടുക്കിയത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി പിതാവിന് പണം ആവശ്യമായിരുന്നെന്ന് യാദവിന്‍റെ മകന്‍ ഭുവന്‍ പറഞ്ഞു. അദ്ദേഹം തീവ്രവാദികള്‍ക്കെതിരെ പോരാടിയ ധീരജവാനായിരുന്നു അദ്ദേഹമെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY