ഒളിമ്പിക്‌സ്‌ യോഗ്യതാ റൗണ്ടിൽ അർജന്റീനയോട് തോറ്റ് ബ്രസീൽ പുറത്ത്.

56

കരാകസ്‌ : ലാറ്റിനമേരിക്കൻ ഒളിമ്പിക്‌സ്‌ യോഗ്യതാ റൗണ്ടിൽ അർജന്റീനയോട് തോറ്റ് ബ്രസീൽ പുറത്ത്. കളിയുടെ 77-ാം മിനിറ്റിൽ ലൂസിയാനോ ഗോണ്ടൗ നേടിയ ​ഗോളാണ് അർജന്റീനയ്ക്ക് ഒളിമ്പിക്സ് പോരാ‍ട്ടത്തിലേക്ക് കളമൊരുക്കിയത്. ഇതോടെ നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന് യോഗ്യത നേടാനായില്ല.

യോ​ഗ്യതാ റൗണ്ടിലെ ആദ്യ രണ്ട്‌ സ്ഥാനക്കാർക്കാണ്‌ പാരിസ്‌ ഒളിമ്പിക്‌സ്‌ യോഗ്യത. പരാഗ്വേയാണ്‌ ഒന്നാംസ്ഥാനത്ത്‌. രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന യോ​ഗ്യത നേടിയത്. അണ്ടർ 23 ടീമുകളാണ്‌ ഗെയിംസിൽ പങ്കെടുക്കുക.

NO COMMENTS

LEAVE A REPLY