എ.ഐ. ക്യാമറകൾ വിജയം ; നിയമലംഘനങ്ങൾ മോട്ടോർവാഹനവകുപ്പിനെ അറിയിക്കാൻ പൊതുജന പങ്കാളിത്തം തേടുന്നു .

21

എ.ഐ. ക്യാമറകൾ വഴിയുള്ള സ്‌മാർട്ട് എൻഫോഴ്സ്മെന്റ്റ് സംവിധാനം വിജയകരമാണെന്ന് കണ്ടതോടെയാണ് നിരത്തിലെ നിയമ ലംഘനങ്ങൾ മോട്ടോർവാഹനവകുപ്പിനെ അറിയിക്കാൻ പൊതുജന പങ്കാളിത്തം തേടുന്നത്. കെൽട്രോണിൻ്റെ സഹായത്തോടെ മൊബൈൽ ആപ്പ് വഴിയാണ് മോട്ടോർവാഹനവകുപ്പിനെ അറിയിക്കേണ്ടത് . മൊബൈൽ ആപ്പ് പരിഗണനയിലാണ്

ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ, സ്ഥലം, തീയതി, സമയം എന്നിവ സഹിതം പകർത്തി ഉദ്യോഗസ്ഥർക്ക് കൈമാറാൻ പാക ത്തിലാകും മൊബൈൽ ആപ്പിന്റെ പ്രവർത്തനം. പൊതുജന ങ്ങളുടെ ഇടപെടൽകൂടി ഉണ്ടാകുമ്പോൾ നിയമലംഘനങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഗതാഗത നിയമലംഘനങ്ങൾ പകർത്താൻ, മൊബൈൽഫോൺ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്. നിലവിൽ മൊബൈൽ ആപ്പ് വഴിയാണ് ഉദ്യോഗസ്ഥർ ചിത്രമെടുത്ത് പിഴ ചുമത്തുന്നത്. എ.ഐ. ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണറാണ് മൊബൈൽ ആപ്പിന്റെ സാധ്യത നിർദേശിച്ചത്.

പിഴ ചുമത്തുന്നതിലെ പിഴവുകൾ അറിയിക്കാൻ ഓൺലൈൻ പരാതി പരിഹാര സംവിധാനം സജ്ജീകരിക്കാൻ നേരത്തേ തീരുമാനി ച്ചിരുന്നു. എന്നാൽ ഈ ക്രമീകരണം കേന്ദ്രസർക്കാരിന്റെ ഇ- ചലാൻ വെബ്സൈറ്റിൽ വന്നതോടെ പദ്ധതി അപ്രസക്തമായി. ഈ സാഹചര്യത്തിലാണ് ആപ്പ് ഇടം പിടിച്ചത്.

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് നേരത്തെയും മോട്ടോർവാഹന വകുപ്പ് പൊതുജന പങ്കാളിത്തം തേടിയിരുന്നു. വാട്‌സ് ആപ്പിലൂടെ ചിത്രങ്ങൾ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയത്. ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി എടുത്തിരുന്നു. എന്നാൽ ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിൽ ബുദ്ധിമുട്ടുള്ളതിനാൽ പദ്ധതി വേണ്ടത്ര ശ്രദ്ധ നേടിയില്ല. ആപ്പിലാകു മ്പോൾ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാകും.

NO COMMENTS

LEAVE A REPLY