കുല്‍ഭൂഷന്‍‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്

193

ദില്ലി: കുല്‍ഭൂഷന്‍‍ ജാദവ് കേസില്‍ അന്താരാഷ്‌ട്ര കോടതി ഇന്ന് വൈകീട്ട് മൂന്നരയ്‌ക്ക് വിധി പറയും. കുല്‍ഭൂഷന്‍ ജാദവിനെ കെട്ടിച്ചമച്ച തെളിവുകള്‍ നിരത്തിയാണ് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതെന്നാണ് ഇന്ത്യയുടെ വാദം. കേസ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലെന്നാണ് പാകിസ്ഥാന്റെ എതിര്‍വാദം. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യയാണ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെത്തിയത്. ഇരു രാജ്യങ്ങളുടേയും വാദം കോടതി തിങ്കളാഴ്ച്ച പൂര്‍ത്തിയാക്കി.കുല്‍ഭൂഷന്‍ ജാദവിനെ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയാണ് പാക് സൈനിക കോടതി ശിക്ഷിച്ചതെന്നും നയതന്ത്ര സഹായം നല്‍കാന്‍ 16 തവണ ആവശ്യപ്പെട്ടിട്ടും പാകിസ്ഥാന്‍ തള്ളിയെന്നുമാണ് ഇന്ത്യയുടെ വാദം. വിചാരണയ്‌ക്ക് മുന്നേ കുല്‍ഭൂഷനെ പാകിസ്ഥാന്‍ വധിച്ചിരിക്കാം എന്ന ആശങ്കയും തിങ്കളാഴ്ച്ചത്തെ വാദത്തിനിടെ ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വേ പ്രകടപ്പിച്ചിരുന്നു. കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഏജന്‍റാണെന്നാണ് പാകിസ്ഥാന്റെ വാദം.

NO COMMENTS

LEAVE A REPLY