ശിവഗിരി തീര്‍ത്ഥാടന ഫെസ്റ്റ് വി മുരളീധരന്‍ എംപി 23 ന് ഉദ്ഘാടനം ചെയ്യും .

155

വര്‍ക്കല : എണ്‍പത്തിയാറാാം ശിവഗിരി തീര്‍ത്ഥാടനത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിന് 23 ന് രാവിലെ 11 ന് വി മുരളീധരന്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പെടെ എഴുപതോളം സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഒഎന്‍ജിസി, വിഎസ്‌എസ്‌സി, കെഎസ്‌ഇബി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാകും. ജനുവരി ഒന്നു വരെ ഫെസ്റ്റ് നീണ്ടു നില്‍ക്കും.
വാര്‍ത്താ സമ്മേളനത്തില്‍ തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, പ്രദര്‍ശന കമ്മിറ്റി ചെയര്‍മാന്‍ എം.ജയരാജ്, ഫാസിയാമോ ഇവെന്റസ് സിഇഒ ഉമാനായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS