പേട്ട പോലീസ് സ്റ്റേഷനിലെ എസ്‌ ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പോലീസ് സേനയില്‍ അമര്‍ഷം

27

ഡിവൈഎഫ് ഐ ബ്ലോക്ക് സെക്രട്ടറിയുടെ പരാതി യെ തുടര്‍ന്ന് പേട്ട പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലം മാറ്റിയ നടപടി ക്കെതിരെ പോലീസ് സേനയില്‍ അമര്‍ഷം പുകയുന്നു.

പോലീസ് അസോസിയേഷനിലും ഓഫീസേഴ്സ് അസോസിയേഷനിലും അംഗങ്ങളായിട്ടുള്ള സേനാം ഗങ്ങളാണ് രഹസ്യമായി പോലീസ് ഉദ്യോഗസ്ഥരോട് നീരസം പ്രകടിപ്പിച്ചിരിക്കുന്നത്. പോലീസ് ഉന്നതതല ത്തില്‍ നിന്നു ലഭിച്ച നിര്‍ദേശത്തി ന്‍റെ അടിസ്ഥാ നത്തിലാണ് വാഹനപരിശോ ധനയും പെറ്റിപിടിത്തവും നടത്തിയത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കു നേരെ സ്റ്റേഷനു മുന്നില്‍ വന്ന് ഭീഷണിമുഴക്കിയ സംഭവം നാണക്കേടായെന്നാണ് പോലീസ് സേനയിലെ ഒരു വിഭാഗത്തിന്‍റെ പരാതി. ഡിവൈഎഫ്‌ഐ നേതാവ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനു പെറ്റി എഴുതിയ സംഭവവികാസങ്ങളെ തുടര്‍ന്നാണ് പേട്ട പോലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ എം. അഭിലാഷ്, എസ്. അസിം, ഡ്രൈവര്‍ മിഥുൻ എന്നിവരെ സ്ഥലം മാറ്റിയത്.

അഭിലാഷിനെയും അസിമിനെയും ജില്ലാ ക്രൈം ബ്രാഞ്ചിലേക്കും മിഥുനെ എ ആര്‍ ക്യാമ്പിലേക്കു മാണ് സ്ഥലം മാറ്റിയത്.

ഡിവൈഎഫ്‌ഐ നേതാവിന്‍റെ പരാതിയിലാണ് മൂവരുടെയും സ്ഥലം മാറ്റം. എസ്‌ഐമാര്‍ ക്കെതി രെയുള്ള പരാതി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ കമ്മീഷണര്‍ നര്‍കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണറെ ചുമതലപ്പെടുത്തി.

ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയതിലുള്ള വിരോധത്തില്‍ സ്റ്റേഷൻ ആക്രമിക്കാനെത്തിയ ഡിവൈഎഫ്‌ഐ,സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നിസാരവകുപ്പുകള്‍ ചുമത്തിയതും ആരുടെയും പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ കേസെടുത്തതിലും സേനാംഗങ്ങളുടെ മനോവീര്യം തകര്‍ത്തിരിക്കുകയാ ണെന്നാണ് പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരോട് പരാതിയായി പറഞ്ഞിരിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ഒരുവാതില്‍ കോട്ടയില്‍ വച്ച്‌ വാഹനപരിശോധന യ്ക്കിടെയാണ് ഹെല്‍മറ്റ് ധരിക്കാതെ എത്തിയ ഡിവൈഎഫ്‌ഐ നേതാവിനു പേട്ട എസ്‌ഐ പിഴ എഴുതി നല്‍കിയത്.

പാര്‍ട്ടി നേതാവാണെന്നും പിഴ ചുമത്തരുതെന്നുമുള്ള നിര്‍ദേശം എസ്‌ഐ അനുസരിച്ചില്ല. ഇതേ തുടര്‍ന്നാ ണ് ചൊവ്വാഴ്ച വൈകുന്നേരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടാകുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പാര്‍ട്ടി ഉന്നത നേതാക്കളും നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് എസ്‌ഐ മാരെയും പോലീസ് ഡ്രൈവറെയും കഴിഞ്ഞ ദിവസം കമ്മീഷണര്‍ സ്ഥലം മാറ്റിയത്.

ഡിവൈഎഫ്‌ഐ നേതാവ് നിഥിനെ പോലീസ് സ്റ്റേഷനുള്ളില്‍ വച്ച്‌ എസ്‌ഐ മര്‍ദിച്ചെന്നാരോപി ച്ചായിരുന്നു ചൊവ്വാഴ്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്റ്റേഷൻ ഉപരോധിച്ചത്. പോലീസുകാരെ ഭീഷണിപ്പെടുത്തു കയും അസഭ്യം പറയുകയും ചെയ്ത സംഭവം ആസൂത്രിതമായിരുന്നുവെന്ന് സ്പെഷല്‍ ബ്രാഞ്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി പേട്ട പോലീസ് സ്റ്റേഷനില്‍ നീതി പൂര്‍വമായി ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് പോലീസുകാരുടെ പരാതി.

രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ കാരണം കഴിഞ്ഞ നാലു മാസത്തിലേറെ യായി പേട്ട സ്റ്റേഷനിലെ എസ്‌ എച്ച്‌ഒമാര്‍ക്ക് സ്ഥലം മാറ്റം തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY