ഇന്ത്യ- പാക്ക് അതിര്‍ത്തിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ ആളില്ലാ വിമാനം (ഡ്രോണ്‍) കണ്ടെതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി

146

ന്യൂഡല്‍ഹി• ഇന്ത്യ- പാക്ക് അതിര്‍ത്തിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ ആളില്ലാ വിമാനം (ഡ്രോണ്‍) കണ്ടെതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഏതു സമയത്തും പാക്ക് ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന നിഗമനത്തിലാണ് സൈന്യം. അതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ മുന്‍പേ തന്നെ ശക്തമാക്കിയിരുന്നു.അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ ഡ്രോണ്‍ എത്തിയതായി ബിഎസ്‌എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു. നമ്മുടെ തയാറെടുപ്പുകള്‍ എന്താണെന്ന് അറിയുന്നതിനുള്ള പാക്ക് ശ്രമമായിരുന്നു അത്. ഏതു സാഹചര്യത്തിലും പാക്കിസ്ഥാന് തക്കതായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേന തയാറാണ്.