മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അഖിലേഷ് ദാസ് ഗുപ്ത അന്തരിച്ചു

255

ലഖ്നോ: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അഖിലേഷ് ദാസ് ഗുപ്ത (56) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം. 2006-2008 ൽ യു.പി.എ സർക്കാറിൽ സ്റ്റീൽ വകുപ്പ് സഹമന്ത്രിയായിരുന്നു. 1966 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. ലഖ്നോ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ബാബു ബനാറസി ദാസിന്‍റെ മകനാണ് അഖിലേഷ് ദാസ്. മുൻ ബാഡ്മിൻറൺ താരമായിരുന്ന അഖിലേഷ് ദാസ് ബാഡ്മിൻറൺ അസോസിയേഷെൻറ ചെയർമാൻ കൂടിയായിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻെൻറ വൈസ് പ്രസിഡൻറും ഉത്തർപ്രദേശ് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ആണ്.രാഷ്ട്രീയത്തിൽ സജീവമായിട്ടും നിരവധി വിദ്യാഭ്യാസ– മാധ്യമ സംരംഭങ്ങളും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു. രാഷ്ട്രീയം തൻറെ വിനോദം മാത്രമാണ് എന്നാണ് അഖിലേഷ് ദാസ് പറഞ്ഞിരുന്നത്.

NO COMMENTS

LEAVE A REPLY