പഠനോപകരണങ്ങൾ ഉറപ്പാക്കൽ: മന്ത്രി ജി.ആർ.അനിൽ നെടുമങ്ങാട്ട് വകുപ്പുകളുടെ യോഗം വിളിച്ചു

21

നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത യോഗം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിളിച്ചു ചേർത്തു. മൊബൈൽഫോൺ ഇല്ലാത്ത കുട്ടികളുള്ള സ്‌കൂളുകളിൽ പ്രാദേശിക ജനപ്രതിനിധികളുടെ കൂടി സഹായത്തോടെ സഹായ സമിതി യോഗങ്ങൾ ചേർന്ന് മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കന്നതിന് നിർദ്ദശം നൽകി.

വൈദ്യുതി കണക്ഷൻ ലഭ്യമാകാത്ത 17 കുട്ടികളാണ് മണ്ഡലത്തിലുള്ളത്. ഈ കുട്ടികളുടെ വീടുകളിൽ വൈദ്യുതി കണക്ഷൻ എത്തിക്കുന്നതിനുള്ള നടപടികൾ കെ.എസ്.ഇ.ബി ഉടൻ പൂർത്തീകരിക്കും.മണ്ഡലത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങൾ ഉൾപ്പെടെ മൊബൈൽ റേഞ്ചുമായി ബന്ധപ്പെട്ട് നെറ്റ് വർക്ക് കുറഞ്ഞ 84 സ്‌പോട്ടുകളാണ് ഉള്ളതെന്ന് യോഗം വിലയിരുത്തി. ഇത്തരം സ്‌പോട്ടുകളിൽ ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ സന്ദർശിച്ച് കോമൺ സ്‌പോട്ട് വൈഫൈ, ബൂസ്റ്റർ കൺസെപ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി നൽകാൻ ബി.എസ്.എൻ.എൽ. അധികാരികൾക്ക് നിർദ്ദേശം നൽകി.

കോവിഡ് കാലത്ത് മണ്ഡലത്തിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തി സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ മണ്ഡലമായി ഈ മാസം 20ന് മുമ്പ് പ്രഖ്യാപനം നടത്തുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് മന്ത്രി നിർദ്ദേശം നൽകി.

NO COMMENTS