ലാവലിന്‍ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി

213

കൊച്ചി: ലാവലിന്‍ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയുന്നതിനായി മാറ്റി. മേയ് 22ന് ശേഷമാകും ഉത്തരവുണ്ടാകുക. ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയന്‍ അടക്കമുളളവരെ വിചാരണകൂടാതെ വെറുതെവിട്ട കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ ഹൈക്കോടതിയിലെത്തിയത്. കീഴ്‌ക്കോടതി വിധി ഹൈക്കോടതി അസ്ഥിരപ്പെടുത്തിയാല്‍ പിണറായി വിജയന്‍ അടക്കമുളളവര്‍ വീണ്ടും പ്രതിപ്പട്ടികയിലെത്തുകയും വിചാരണ നേരിടേണ്ടിവരികയും ചെയ്യും. ഇവരെ വെറുതെവിട്ട തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചാല്‍ പിണറായി വിജയനും സിപിഎമ്മിനും അത് ആശ്വാസമാകും.

NO COMMENTS

LEAVE A REPLY