അഫ്​ഗാനിസ്​താനിൽ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 117 ആയി

233

കാബൂൾ: അഫ്​ഗാനിസ്​താനിൽ മൂന്ന്​ ദിവസമായി തുടരുന്ന കനത്ത ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 117 ആയതായി റിപ്പോർട്ട്​. രാജ്യത്തി​ന്‍റെ വിവിധ പ്രദേശങ്ങളില്‍ 150ലേറെ വീടുകൾ തകർന്നതായും അഞ്ഞൂറിലധികം മൃഗങ്ങൾക്ക്​ ജീവഹാനിയുണ്ടായതായും റിപ്പോർട്ടുണ്ട്​. 1000 ഹെക്​ടറോളം കൃഷിഭൂമി നാശമായി. ദുരന്ത സ്​ഥലത്തേക്ക്​ രക്ഷാ പ്രവർത്തകരെ അയച്ചിട്ടുണ്ടെങ്കിലും മഞ്ഞ്​ മൂടിക്കിടക്കുന്നതിനാൽ റോഡ്​ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്​. വരും ദിവസങ്ങളിൽ മരണ നിരക്ക്​ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ ​പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അഫ്​ഗാൻ മന്ത്രാലയ വക്​താവ്​ ഒമർ മുഹമ്മദിയാണ്​ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനിലും ഹിമപാതത്തെത്തുടര്‍ന്ന് അപകടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS

LEAVE A REPLY