ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്ക് സ്ഥാനം ഒഴിഞ്ഞു

331

ലണ്ടന്‍• ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്ക് സ്ഥാനം ഒഴിഞ്ഞു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്ബര 4-0ന് തോറ്റതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് സ്ഥാനം ഒഴിയാന്‍ കാരണം. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 59 ടെസ്റ്റുകളില്‍ ടീമിനെ നയിച്ച അലസ്റ്റയര്‍ കുക്കിന്റെ പേരിലാണ് കൂടുതല്‍ മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ചതിന്റെ റെക്കോര്‍ഡ്. 2012ല്‍ ടെസ്റ്റ് നായകനായ കുക്കിന് 2012ലും 2015ലും ആഷസ് ട്രോഫി നേടാനായത് വലിയ നേട്ടമായി. നായക സ്ഥാനം ഒഴിഞ്ഞെങ്കിലും ടീമില്‍ തുടരുമെന്ന് കുക്ക് അറിയിച്ചു.

NO COMMENTS

LEAVE A REPLY