ചെന്നൈയില്‍ മദ്യലഹരിയില്‍ നിയമ വിദ്യാര്‍ത്ഥി ഓടിച്ച ആഡംബര പോര്‍ഷെ കാര്‍ ഓട്ടോറിക്ഷകള്‍ക്കിടയില്‍ മേല്‍ പാഞ്ഞുയറി ഒരു ഡ്രൈവര്‍ മരിച്ചു

228

ചെന്നൈ: ചെന്നൈയില്‍ മദ്യലഹരിയില്‍ നിയമ വിദ്യാര്‍ത്ഥി ഓടിച്ച ആഡംബര പോര്‍ഷെ കാര്‍ ഓട്ടോറിക്ഷകള്‍ക്കിടയില്‍ മേല്‍ പാഞ്ഞുയറി ഒരു ഡ്രൈവര്‍ മരിച്ചു. ചെന്നൈ കത്തീഡ്രല്‍ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. അറുമുഖന്‍ എന്നയാളാണ് മരിച്ചത്. മൂന്ന് ഡ്രൈവര്‍മാര്‍ക്ക് പരുക്കേറ്റു. റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.വികാസ് വിജയാനന്ദ് (22) എന്ന വിദ്യാര്‍ത്ഥിയാണ് ആണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് യുവാവിന്‍റെ പിതാവ്. അപകടത്തില്‍ ഒരു ഡസനിലേറെ ഓട്ടോറിക്ഷകള്‍ തകര്‍ന്നുവെന്നും പോലീസ് വ്യക്തമാക്കി.കാറിന്‍റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. രാത്രികാല ഓട്ടത്തിനായി ഓട്ടോ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഓട്ടോറിക്ഷകളിലെ ഡ്രൈവര്‍മാര്‍ മിക്കവറും ഈ സമയം ഉറക്കത്തിലായിരുന്നു.കഴിഞ്ഞ ജൂണിലും ചെന്നൈ നഗരത്തില്‍ ആഡംബര കാര്‍ അപകടം വരുത്തിയിരുന്നു. ഒരു ഐ.ടി കന്പനി ജീവനക്കാരന്‍ ഓടിച്ച ഓഡി കാര്‍ ഇടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY