മൃതദേഹം കൊണ്ടുപോകാന്‍ ആദിവാസി യുവതിക്ക് തുണയായത് ട്രോളി റിക്ഷ

203

ജയ്പൂര്‍ : ഒഡീഷയില്‍ ജയ്പൂര്‍ ജില്ലയില്‍ വാഹന സൗകര്യങ്ങളുടെ ഇല്ലായ്മ മൂലം ആദിവാസി യുവതിക്ക് ബന്ധുവിന്‍റെ മൃതദേഹം ട്രോളി റിക്ഷയില്‍ കൊണ്ടു പോകേണ്ടി വന്നു. യുവതിയുടെ ബന്ധു രോഗം മൂലം ജയ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മരണമടയുകയായിരുന്നു. മൃതദേഹം കൊണ്ടു പോകാനായി പ്രൈവറ്റ് വാഹനങ്ങള്‍ 12000 രൂപ യുവതിയോട് ചിലവ് ആവശ്യപ്പെട്ടു.എന്നാല്‍ ഇതിന് നിവൃത്തിയില്ലാതിരുന്ന യുവതി ട്രോളി റിക്ഷയില്‍ മൃതദേഹം കൊണ്ടു പോകാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് അധികൃതര്‍ വിസമ്മതിച്ച സംഭവം ഒഡീഷയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും കാണ്‍പൂറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY