ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 20 ആയി

182

ശ്രീനഗര്‍: ഇന്ത്യയെ ഞെട്ടിച്ച വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായ ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 20 ആയി. ഇന്നലെ 17 പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികര്‍ കൂടി മരണത്തിന് കീഴടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ മേഖലയിലെ ഉറിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം.പുലര്‍ച്ചെ സൈനിക ക്യാന്പിലേക്ക് നാലു ഭീകരര്‍ നുഴഞ്ഞു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. ആയുധധാരികളായ ഇവരെ നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ശേഷം സൈന്യം കൊന്നു. പ്രധാനമന്ത്രിക്ക് പ്രതിരോധമന്ത്രി സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കും. ഇതിന് പുറമേ ഇന്ന് ഹോം സെക്രട്ടറി രാജീവ് മെഹ്റിഷി ശ്രീനഗര്‍ സന്ദര്‍ശിച്ച്‌ സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥന്മാരുമായി സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തുന്നുണ്ട്.ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളത് ആരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. തീവ്രവാദ സംഘടനയായ ജെയ്ഷഡ് ഇ മൊഹമ്മദുമായി ബന്ധമുള്ള പാകിസ്താന്‍കാരാണ് ആക്രമണം നടത്തിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതിര്‍ത്തിയിലെ മുള്ളുവേലി പൊളിച്ചാണ് തീവ്രവദികള്‍ നുഴഞ്ഞുകയറിയതെന്ന സംശയവും ഉയരുന്നുണ്ട്.

NO COMMENTS

LEAVE A REPLY