മുണ്ടക്കയം: മകളെ തലയ്ക്കടിച്ച് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.രണ്ടര വയസ്സുള്ള ഇളയ മകള്‍ അനീറ്റയേ ജെസി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷം കഴിച്ച ജെസിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം.മൂത്ത മകളെയും ജെസി കൊലപ്പെടുത്താന്‍ ശ്രമിച്ച മൂത്ത മകള്‍ അനുമോളേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.മൂത്ത മകളുടെയും ജെസിയുടെയും നില ഗുരുതരമാണ്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ജെസിക്ക് മാനസിക രോഗമുണ്ടെന്ന് പോലീസും ബന്ധുക്കളും പറയുന്ന പ്രാഥമിക വിവരം. ഇവരുടെ ഭര്‍ത്താവിനേയും പോലീസ് നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്.