ദമ്മാമില്‍ ലിഫ്റ്റില്‍ നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു

188

ദമ്മാം: കിഴക്കന്‍ സൗദിയിലെ ദമ്മാമില്‍ ജോലിക്കിടെ ലിഫ്റ്റില്‍ നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു. കടക്കല്‍, സംബ്രമം സ്വദേശി പണയില്‍ വീട്ടില്‍ മുജീബ് (36) ആണ് മരിച്ചത്. പുതിയ കെട്ടിടത്തോട് ചേര്‍ന്ന് ലിഫ്റ്റ് നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ അബദ്ധത്തില്‍ താഴെയുള്ള കുഴിയിലേക്ക് തലയടിച്ച് വീണാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശനിയാഴ്ചയാണ് ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്ന് വന്നത്.പിതാവ്: നൂഹ്, മാതാവ്: റംലാ ബീവി. ഭാര്യ: ഷംന. മക്കള്‍: അജ്മല്‍, അഫ്‌സല്‍. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍. മൃതദേഹം ദമ്മാമില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

NO COMMENTS

LEAVE A REPLY