തലശ്ശേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

223

തലശ്ശേരി: തലശ്ശേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. മൈലുള്ളമൊട്ട കീഴത്തൂർ കൃഷ്ണകൃപയിലെ പി. അക്ഷയ്(18)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മമ്പറത്തിനടുത്തപ്പോഴാണ് അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന രേഷ്മ ബസും അഞ്ചരക്കണ്ടിയിലേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അമ്മ: ബിന്ദു. സഹോദരൻ: അനുരാഗ്. പെയിന്റിംഗ് തൊഴിലാളിയായ അക്ഷയ് രാവിലെ ജോലിക്ക് പോകവെയായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY