തിരുവനന്തപുരം ∙ സിപിഎം മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടം നിശ്ചയിച്ച് സംസ്ഥാന സമിതി. കാര്യങ്ങൾ പഠിക്കാതെ പ്രസ്താവനകൾ നടത്തരുത്. അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണം. നിവേദനം സ്വീകരിക്കാൻ എല്ലാ മന്ത്രിമാരുടെയും ഓഫിസുകളിൽ സൗകര്യമുണ്ടാകണം. സന്ദർശക സമയത്ത് മന്ത്രിമാർ മറ്റു ജോലികൾ ഏർപ്പെടാൻ പാടില്ല.
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ നിര്യാണത്തിൽ കായിക മന്ത്രി ഇ.പി.ജയരാജൻ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്.