ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള​യു​ടെ ആ​ര്‍​എ​സ്‌എ​സ് ബ​ന്ധ​വും അ​യോ​ധ്യ ക്ഷേ​ത്ര നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ലോ​ക്സ​ഭ വെ​ബ്സൈ​റ്റി​ല്‍ ​നി​ന്നു നീ​ക്കം ചെ​യ്തു.

130

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റി​നാ​ണു ലോ​ക്സ​ഭ വെ​ബ്സൈ​റ്റി​ന്‍റെ ചു​മ​ത​ല. ഇ​തി​ല്‍ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള​യു​ടെ ഹ്ര​സ്വ ജീ​വ​ച​രി​ത്രം വി​വ​രി​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്ന് ആ​ര്‍​എ​സ്‌എ​സ്, അ​യോ​ധ്യ ബ​ന്ധം പ​രാ​മ​ര്‍​ശി​ക്കു​ന്ന ഖ​ണ്ഡി​ക ത​ന്നെ നീ​ക്കം ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​പു​റ​മേ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ല്‍ വാ​സം അ​നു​ഭ​വി​ച്ച വി​വ​ര​വും വെ​ട്ടി.

മു​ന്‍​പ് എം​പി​യെ​ന്ന നി​ല​യി​ല്‍ ഓം ​ബി​ര്‍​ള​യു​ടെ ജീ​വ​ച​രി​ത്ര​ത്തോ​ടൊ​പ്പം ആ​ര്‍​എ​സ്‌എ​സ്, അ​യോ​ധ്യ ബ​ന്ധം പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ്പീ​ക്ക​റാ​യ ശേ​ഷം ഈ ​ഭാ​ഗം എ​ഡി​റ്റ് ചെ​യ്തു നീ​ക്കം ചെ​യ്ത​താ​യാ​ണു കാ​ണു​ന്ന​ത്. ഇ​പ്പോ​ള്‍ ലോ​ക്സ​ഭ വെ​ബ്സൈ​റ്റി​ല്‍ ഉ​ള്ള ജീ​വ​ച​രി​ത്ര രേ​ഖ​ക​ളി​ല്‍ ഓം ​ബി​ര്‍​ള​യു​ടെ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​റ്റും മാ​ത്ര​മാ​ണു​ള്ള​ത്.

NO COMMENTS