ഇക്കണോമിക്‌സ് അധ്യാപകനെ ആവശ്യമുണ്ട്

145

കാസറഗോഡ് : എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധികരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന എല്ലാവിധ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പാനലിലെ രജിസ്‌ട്രേഷന്‍ നമ്പരും സഹിതം ജൂലൈ ഒന്നിന് രാവിലെ 11 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

യു.ജി.സി നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. യു.ജി.സി നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.വിശദവിവരങ്ങള്‍ക്ക് 0467-2241345

NO COMMENTS