വിരലടയാളം നല്‍കാത്തവരുടെ മൊബൈല്‍ കണക്ഷന്‍ സൗദി റദ്ദാക്കും

173

റിയാദ്: വിരലടയാളം നല്‍കാത്തവരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നാളെ മുതല്‍ റദ്ദു ചെയ്യുമെന്നു സൗദി ടെലികോം അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ജനുവരി 21 നാണ് മൊബൈല്‍ ഫോണ്‍ ക്ണക്ഷന്‍ ലഭിക്കുന്നതിനു ടെലികോം അതോറിറ്റി വിരലടയാളം നിര്‍ബന്ധമാക്കിയത്.
വിരലടയാളം നല്‍കാത്തവരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നാളെ മുതല്‍ റദ്ദു ചെയ്യും. എന്നാല്‍ കണക്ഷന്‍ റദ്ദു ചെയ്ത ദിവസം മുതല്‍ 90 ദിവസത്തിനകം വിരലടയാളം നല്‍കി കണക്ഷന്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്നു സൗദി ടെലികോം അതോറിറ്റി അറിയിച്ചു. ആരുടെ ഇഖാമ ഉപയോഗിച്ചാണോ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തതു അവര്‍ക്കായിരിക്കും ആ ഇഖാമ നമ്പറിലുള്ള മുഴുവന്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്റെയും പൂര്‍ണ ഉത്തരവാദിത്വമെന്നും ടെലികോം അതോറിറ്റി വ്യക്തമാക്കി.
പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉള്ളവരും പ്രീ പെയ്ഡ് കണക്ഷന്‍ ഉള്ളവരും ഡാറ്റാ സിം എടുത്തവരും വിരലയടയാളം നല്‍കിയിരിക്കണമെന്നാണ് ടെലികോം അതോറിറ്റി അറിയിച്ചത്. കഴിഞ്ഞ ജനുവരി 21 നാണ് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കുന്നതിനു ടെലികോം അതോറിറ്റി വിരലടയാളം നിര്‍ബന്ധമാക്കിയത്.
നിലവില്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തവരും തങ്ങളുടെ കണക്ഷന്‍ റദ്ദു ചെയ്യാതിരിക്കാന്‍ വിരലടയാളം നല്‍കിയിരിക്കണമെന്ന് ടെലികോം അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY