തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ ഒഴിവ്

133

കാസറഗോഡ് : തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഗണിതം അസിസ്റ്റന്റ് പ്രൊഫസര്‍, ഫിറ്റിംഗ് വിഭാഗം ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇസ്ട്രക്ടര്‍, വര്‍ക്ക്‌ഷോപ്പ് ഫോര്‍മാന്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ മൂന്നിന് രാവിലെ പത്തിന് പോളിടെക്‌നിക്കില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കണം.

വിശദമായ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അന്നേദിവസം രാവിലെ 9.30 നകം ഉദ്യോഗാര്‍ത്ഥികള്‍ പോളിടെക്‌നിക്കില്‍ പേര് രജിസ്സറ്റര്‍ ചെയ്യണം. ഗണിതം അസിസ്റ്റന്റ് പ്രെഫസര്‍ക്ക് രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും (55%) നെറ്റ്/സെറ്റുമാണ് യോഗ്യത.

ഫിറ്റിംഗ് വിഭാഗം ട്രേഡ് ഇന്‍സ്ട്രക്ടര്‍ക്ക് ഒന്നാം ക്ലാസ് ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍.സിയുമാണ് യോഗ്യത. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇസ്ട്രക്ടര്‍ക്ക് ബി.പി.എഡ് ആണ് യോഗ്യത. വര്‍ക്ക്‌ഷോപ്പ് ഫോര്‍മാന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഷയത്തില്‍ ഒന്നാംക്ലാസ് ഡിപ്ലോമയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672211400.

NO COMMENTS