75 വയസുകാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍

184

പത്തനാപുരം പുന്നലയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 75കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയിലായത്. പുന്നല കരിമ്പാലൂര്‍ കനാല്‍പുറമ്പോക്കിലെ താമസക്കാരനായ ബിനു ഭവനില്‍ ബിനു, സമീപവാസിയും കനാല്‍ പുറംമ്പോക്കിലെ താമസക്കാരനുമായ ഓമനക്കുട്ടന്‍ എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. ഒരു മാസം മുമ്പാണ് വൃദ്ധ പീഡനത്തിന് ഇരയായത്. സ്വന്തമായി വീടില്ലാത്തതിനാല്‍ കനാല്‍ പുറമ്പോക്കില്‍ ഷെഡ് കെട്ടിയാണ് വ്യദ്ധ താമസിക്കുന്നത്. രാത്രിയില്‍ ബിനുവും ഓമനകുട്ടനും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
മാനഹാനി ഭയന്ന് ഇവര്‍ പുറത്ത് പറഞ്ഞില്ല. പീഡിപ്പിച്ച വിവരം പ്രതികള്‍ തന്നെയാണ് പുറത്തു പറഞ്ഞത്. ഇതേ തുടര്‍ന്ന് വ്യദ്ധ പത്തനാപുരം പോലീസില്‍ പരാതി നല്‍കി. പുന്നല പൊരുന്തക്കുഴി ഭാഗത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത്. പത്തനാപുരം സബ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവരുടെ നേത്യത്ത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY