സ്കൂള്‍ വാനിനു പിന്നില്‍ ബസിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

226

ചാലക്കുടി: ചാലക്കുടി സൗത്ത് ജങ്ഷനില്‍ സ്കൂള്‍ വാനിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു.
മാള വിജയഗിരി പബ്ലിക് സ്കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. ചാലക്കുടി ചേനത്തുനാട് കുളങ്ങര കൃഷ്ണകുമാറിന്റെ മകനാണ് ധനുഷ്. ഇടിയുടെ ആഘാതത്തില്‍ വാന്‍ മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. അപകടത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ിആശുപത്രില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതര പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

NO COMMENTS

LEAVE A REPLY