കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് – ജനുവരി 21നും 22നും കാസര്‍ഗോഡ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കും.

20

കാസറകോട് : സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് ജനുവരി 21നും 22നും കാസര്‍ഗോഡ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കും. രാവിലെ പത്ത് മണി മുതല്‍ ആരംഭിക്കുന്ന സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ്(റിട്ട) എം.ശശിധരന്‍ നമ്പ്യാരും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും. ഈ തിയതികളില്‍ ഹാജരാകുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ഹിയറിംഗിന് ഹാജരാകുവാന്‍ നോട്ടീസ് ലഭിച്ചവര്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നല്‍കുന്ന വായ്പാ വിവരങ്ങളില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ രേഖകള്‍ സഹിതം ഹാജരാകണം. സിറ്റിംഗിന് ഹാജരാകുന്നവര്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കണം.

NO COMMENTS