വിമാനവും വാനും എയര്‍പോര്‍ട്ടില്‍ കൂട്ടിയിടിച്ചു

204

ബെയ്ജിങ്• ഹോങ്കോങ് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ വിമാനവും വാനും കൂട്ടിയിച്ചു. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാന്‍ ഡ്രൈവര്‍ക്ക് തലയ്ക്കും തോളുകള്‍ക്കും പരുക്കേറ്റു. റണ്‍വേയിലേക്ക് നീങ്ങിത്തുടങ്ങിയ ഡ്രാഗണെയറിന്റെ എ-330 വിമാനം മെയ്ന്റനന്‍സ് വാനിന്റെ മുകള്‍ ഭാഗത്ത് ഡ്രൈവറുടെ തലയ്ക്കു തൊട്ടുമുകളില്‍ ഇടിക്കുകയായിരുന്നു. 295 പേരുമായി പെനാംഗിലേക്ക് പുറപ്പെടുകയായിരുന്നു വിമാനം. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു.

NO COMMENTS

LEAVE A REPLY