അയല്‍വാസിയായ പതിനൊന്നു വയസുകാരിയെ കൊലപെടുത്താന്‍ ശ്രമിച്ചയാളിനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

206

കോവളം: അയല്‍വാസിയായ പതിനൊന്നു വയസുകാരിയെ കൊലപെടുത്താന്‍ ശ്രമിച്ചയാളിനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി .കോവളം വെളളാര്‍ മലവിള വീട്ടില്‍ ചന്ദ്ര ബാബു (52) വാണ് മരിച്ചത്.മകളെ കാണത്തതിനെ തുടര്‍ന്ന് ചന്ദ്രബാബുവിന്റെ വീട്ടില്‍ എത്തിയ കുട്ടിയുടെ അമ്മ അബോധാവസ്ഥയിലായിരുന്ന കുട്ടിയെയാണ് കണ്ടെത്.കുട്ടിയെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റി.പൊലീസ് എത്തിയപ്പോഴാണ് പ്രതിയെ വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഗുരുതരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറയിച്ചു.കൊലപാതക ശ്രമത്തിനിടെയാണ് കുട്ടി അബോധാവസ്ഥയിലായത് എന്നാണ് പൊലീസ് നിഗമനം.കുട്ടിയുടെ കഴുത്തില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പാടുണ്ട്. വീടിനു മുന്നില്‍ കുഴി തോണ്ടിയിട്ടിരുന്നതും സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരിക്കാം എന്ന് സംശയിക്കുന്നതായി കോവളം പൊലീസ് പറഞ്ഞു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തതിനു ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് വിഴിഞ്ഞം സി.ഐ പറഞ്ഞു.

NO COMMENTS

LEAVE A REPLY