സരിതാ എസ് നായര്‍ ആത്മകഥ എഴുതുന്നു

280

വൈകാതെ താന്‍ ആത്മകഥ എഴുതുമെന്ന് സരിതാ എസ് നായര്‍. കോയമ്ബത്തൂരിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായി മടങ്ങവെയാണ് താന്‍ ആത്മകഥ തയ്യാറാക്കുമെന്ന് സരിതാ നായര്‍ വ്യക്തമാക്കിയത്. കോയമ്ബത്തൂരില്‍ കോടതിയില്‍ നിന്ന് മടങ്ങുമ്ബോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് താന്‍ ആത്മകഥ എഴുതുമെന്ന് സരിത വ്യക്തമാക്കിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട വ്യക്തികളെകുറിച്ചും തന്റെ ജീവിത കഥയില്‍ ഉണ്ടാകും. ജീവിതകഥ പലരുടെയും ഉറക്കം കെടുത്തുമെന്നാണ് സരിതയുടെ അവകാശവാദം. തമിഴിലും ആത്മകഥയുടെ പകര്‍പ്പ് ഉണ്ടാകുമെന്നും സരിത അറിയിച്ചു. പ്രസാധകര്‍ തന്നെ പലകുറി സമീപിച്ചു കഴിഞ്ഞു. സരിതയുടെ ഉടമസ്ഥതയിലുള്ള കമ്ബനി കാറ്റാടിപ്പാടം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കോയമ്ബത്തൂരിലെ കോടതിയില്‍ വാദം പുരോഗമിക്കുന്നത്. കേസ് ജൂലൈ 19നാണ് ഇനി പരിഗണിക്കുക. സോളാര്‍ കമ്മീഷനില്‍ താന്‍ 90 ശതമാനം തെളിവുകളും നല്‍കിയെന്നാണ് സരിത പറയുന്നത്. കേരളത്തിലെന്ന പോലെ തമിഴ്നാട്ടിലും സരിതയെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.