പ്രണയം നിരസിച്ച വിദ്യാർഥിനി മരണത്തിന് കീഴടങ്ങി.

213

കൊച്ചി :പ്രണയം നിരസിച്ചതിന് തിരുവല്ലയിൽ യുവാവ് പെട്രോളൊഴിച്ച് കത്തിച്ച വിദ്യാർഥിനി മരണത്തിന് കീഴടങ്ങി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി വൈകിട്ട് ആറ് മണിയോടെയാണ് മരിച്ചത്. നെഞ്ചിൽ ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റ താണ് മരണ കാരണം.

പന്ത്രണ്ടാം തീയതി ആണ് കേസിന് ആസ്പദമായ സംഭവം. കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കുമ്പനാട് സ്വദേശിയായ അജിൻ റെജി മാത്യു നടുറോഡിൽ കുത്തി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 55 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി വെൻറിലേറ്ററില്ലായിരുന്നു.

പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. കത്തിയും രണ്ടുകുപ്പി പെട്രോളും ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്ന എന്നും ഇപ്പോൾ പെൺകുട്ടിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് സംശയത്തെ തുടർന്നാണ് ആക്രമണം നടത്തി എന്നും തിരുവല്ല പോലീസ് പറഞ്ഞു. പെൺകുട്ടിയെ വകവരുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി എന്ന് പോലീസ് പറയുന്നു. പെൺകുട്ടി യുവാവിനെ തല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

NO COMMENTS