വടക്കാഞ്ചേരി പീഡനക്കേസ് : പരാതിക്കാരിയുടെ ഹര്‍ജി തള്ളി

159

തൃശൂര്‍ • വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച്‌ പരാതിക്കാരി നല്‍കിയ ഹര്‍ജി കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസില്‍ ഇടപെടാനാവില്ലെന്ന് കോടതി പറഞ്ഞു. വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും പ്രതികളായ ജയന്തന്‍ അടക്കമുള്ളവരെ ചൊദ്യം ചെയ്യുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ആരെ, എപ്പോള്‍ ചോദ്യം െചയ്യണമെന്ന് പൊലീസിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

NO COMMENTS

LEAVE A REPLY