ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയായി

14

കാസറഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്‌നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂനിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്തു. കണ്‍ട്രോള്‍ യൂനിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്ന പ്രക്രിയയും പുര്‍ത്തിയായി. വോട്ടിംഗിന് സജ്ജമായ വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും. ഇനി ഇവ വിതരണത്തിനായാണ് പുറത്തെടുക്കുക.

തിങ്കളാഴ്ചയാണ് കാസര്‍കോട് മണ്ഡലത്തിലെ കമ്മീഷനിങ് പൂര്‍ത്തിയായത്. മാര്‍ച്ച് 27 ന് മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരി പ്പൂര്‍ മണ്ഡലങ്ങളിലെ കമ്മീഷനിംഗ് പൂര്‍ത്തിയായിരുന്നു. കാസര്‍കോട് ഗവ. കോളേജില്‍ നടന്ന കാസര്‍കോട് മണ്ഡലം കമ്മീഷനിങില്‍ പൊതുനിരീക്ഷകന്‍ രഞ്ജന്‍ കുമാര്‍ ദാസ്, റിട്ടേണിങ് ഓഫീസര്‍ പി.ഷാജു, സീനിയര്‍ സൂപ്രണ്ട് സി.ജെ ആന്റോ എന്നിവര്‍ പങ്കെടുത്തു. കുമ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മഞ്ചേശ്വരം മണ്ഡലം കമ്മീഷനിങ്ങില്‍ പൊതുനിരീക്ഷകന്‍ രഞ്ജന്‍ കുമാര്‍ ദാസ്, റിട്ടേണിങ് ഓഫീസര്‍ എം.കെ ഷാജി, ലാന്റ് ട്രിബ്യൂണല്‍ താഹ്സില്‍ദാര്‍ വി. സൂര്യനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

പെരിയ പോളി ടെക്നിക്കില്‍ നടന്ന ഉദുമ മണ്ഡലം കമ്മീഷനിങില്‍ പൊതുനിരീക്ഷകന്‍ ദേബാശിഷ് ദാസ്, റിട്ടേണിങ് ഓഫീസര്‍ ജയ ജോസ് രാജ്. സി.എല്‍ എന്നിവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് നെഹ്രു കോളേജില്‍ നടന്ന കാഞ്ഞങ്ങാട് മണ്ഡലം കമ്മീഷനിങില്‍ പൊതുനിരീക്ഷകന്‍ എച്ച്. രാജേഷ് പ്രസാദ്, റിട്ടേണിങ് ഓഫീസര്‍ ഡി.ആര്‍ മേഘശ്രീ, സീനിയര്‍ സൂപ്രണ്ട് പി.വി മുരളി എന്നിവര്‍ പങ്കെടുത്തു. തൃക്കരിപ്പൂര്‍ പോളി ടെക്നിക്കില്‍ നടന്ന തൃക്കരിപ്പൂര്‍ മണ്ഡലം കമ്മീഷനിങില്‍ പൊതുനിരീക്ഷകന്‍ എച്ച്. രാജേഷ് പ്രസാദ്, റിട്ടേണിങ് ഓഫീസര്‍ സിറോഷ്.പി ജോണ്‍, എ.വി.എം മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS