യദുവിൻന്റെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കും ; കോടതി

31

തിരുവനന്തപുരം: തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവി ൻ്റെ ഹർജി പരിഗണിച്ച് മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകിയത്. ഹർജിയിൽ ആരോപി ക്കുന്ന കുറ്റങ്ങൾ ചുമത്തി മേയർക്കും കുടുംബത്തിനുമെതിരെ കേസെടുക്കാനാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ് വന്നിരിക്കു ന്നത്. മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എം.എൽ.എ., മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ കണ്ടാലറിയാ വുന്ന ആൾ എന്നിവർക്കെതിരേ കേസെടുക്കാനാണ് കോടതിയുടെ നിർദേശം. കന്റോൺമെന്റ് പോലീസിനാണ് കേസെടുക്കാൻ നിർദേശം.

പരാതി കോടതി പോലീസിന് കൈമാറി. കേസിൽ മേയറുടെ പരാതിയിൽ യദുവിനെതിരെ കേസെടുത്തിരുന്നു. മേയർക്കെതിരെ യദു പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും അത് പരിഗണിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് യദു കോടതിയെ സമീപിച്ചത്. യദു നൽകിയ ഈ ഹർജി പരിഗണിച്ചാണ് മേയർക്കെതിരെ കേസെടുക്കണമെന്ന് ഇപ്പോൾ ഉത്തരവായിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നായിരുന്നു യദുവിൻ്റെ ഹർജിയിലെ ആവശ്യം. ഈ വകുപ്പ് പ്രകാരമാണോ കോടിയുടെ ഉത്തരവ് വന്നിരിക്കുന്നത് എന്നത് വ്യക്തമല്ല.

അതേസമയം, തൻ്റെ മൊഴിയെന്ന നിലയിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മൊഴി യാഥാർഥ്യമല്ലെന്ന് കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്‌ടർ സുബിൻ. മേയറും ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിലെ പ്രധാന സാക്ഷിയാണ് ബസിലെ കണ്ട ക്ട‌റായ സുബിൻ. കേസിനെ പറ്റി മാധ്യമങ്ങളിൽ പ്രചരിച്ചത് തന്റെ മൊഴിയല്ലെന്ന് സുബിൻ മാത്യഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ മൊഴി കെ.എസ്.ആർ.ടി.സി. അധികൃതർക്ക് നൽകിയതാണെന്നും സുബിൻ പ്രതികരിച്ചു.

സംഭവം നടക്കുമ്പോൾ ബസിൻ്റെ പിൻസീറ്റിലായിരുന്നുവെന്നും മേയറുമായി തർക്കമുണ്ടായപ്പോൾ മാത്രമാണ് അറിഞ്ഞതെന്നുമാണ് സുബിന്റേതായി പുറത്തുവന്ന മൊഴികൾ. ബസ് കാറിനെ ഓവർ ടേക്ക് ചെയ്തോയെന്ന് അറിയില്ല. സാഫല്യം കോംപ്ലക്‌സിന് സമീപം ബസ് തടഞ്ഞപ്പോഴാണ് സംഭവം അറിയുന്നതെന്നും സുബിൻ പറഞ്ഞുവെന്നാണ് മാധ്യമങ്ങളിൽ വന്നത്.

സുബിൻ പിൻസീറ്റിലായിരുന്നുവെന്ന കാര്യം ഡ്രൈവർ യദുവും തള്ളിക്കളഞ്ഞിരുന്നു. മുൻസീറ്റിലിരുന്ന സുബിൻ സച്ചൻദേവ് എം.എൽ.എ. എത്തിയപ്പോൾ ‘സഖാവെ’ എന്നുപറഞ്ഞ് എഴുന്നേറ്റുവെന്നും യദു പറഞ്ഞിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടങ്കലിൽവയ്ക്കൽ, അസഭ്യം പറയൽ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹർജിയിൽ ഉന്നയിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY