ജമ്മു കശ്മീരില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു

251

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ജമ്മു കശ്മീര്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനിടെ തീവ്രവാദികള്‍ സേനക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവരെ വധിച്ചത്. ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

NO COMMENTS