കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും

189

ശ്രീനഗര്‍: കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. സംസ്ഥാനത്തെ സംഘര്‍ഷം തുടരുമ്ബോഴാണ് സുരക്ഷാ സ്ഥിതി വിലയിരുത്താന്‍ കഴിഞ്ഞ രണ്ടു മാസത്തില്‍ മൂന്നാം തവണ കരസേനാ മേധാവി എത്തുന്നത്. നിയന്ത്രണ രേഖ വഴിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിന് സേനാ സാന്നിധ്യം കൂട്ടുന്നത് ചര്‍ച്ചയാവും.കശ്മീരിലെ തെരുവുകളില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ നിയന്ത്രണം ഇപ്പോള്‍ സിആര്‍പിഎഫിനാണ്. ഇതിനിടെ വീട്ടുതടങ്കലിലുള്ള ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗിലാനി ഇന്നു വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY