ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; എ.വി. ജോര്‍ജിന്‍റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

138

തിരുവനന്തപുരം : ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തില്‍ ആലുവ മുന്‍ എസ്.പി. എ.വി. ജോര്‍ജിന്‍റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആര്‍ടിഎഫിന് പ്രത്യേകം നില്‍ദേശം നല്‍കിയിരുന്നതായി തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ധേഹം വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തക്കതായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

NO COMMENTS