കെ.ബാബുവിന്‍റെ സ്വത്തുവിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് റജിസ്ട്രേഷന്‍ ഐജിക്ക് കത്തയച്ചു

173

തിരുവനന്തപുരം• കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കെ.ബാബുവിന്റെ സ്വത്തുവിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കത്തയച്ചു. റജിസ്ട്രേഷന്‍ ഐജിക്കാണ് കത്തു നല്‍കിയത്. റജിസ്ട്രേഷന്‍ നടത്തിയ തീയതി അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബെനാമികളെന്നു കരുതുന്നവരുടെ വിവരങ്ങളും കത്തിലുണ്ട്.ബാബുവിന്റെ വിദേശയാത്രകളെക്കുറിച്ചും അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു. അനധികൃത സ്വത്തു സമ്ബാദനക്കേസിന്റെ ഭാഗമായാണു ബാബുവിന്റെ വിദേശയാത്രകളെക്കുറിച്ചും യാത്രകളില്‍ നടത്തിയ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നത്. കുവൈത്തിലേക്കും സിംഗപ്പൂരിലേക്കും നടത്തിയ യാത്രകളാണു പരിശോധിക്കുക.

NO COMMENTS

LEAVE A REPLY