പദവിയുടെ ഭാരം താങ്ങാന്‍ രാഹുലിന്റെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെയെന്ന്‍ കമല്‍ഹാസന്‍

197

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി തമിഴ് സിനിമ താരംകമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് രാഹുലിനെ അഭിനന്ദിച്ച്‌ കമലഹാസന്‍ രംഗത്തെത്തിയത്. അഭിനന്ദനങ്ങള്‍ രാഹുല്‍.താങ്കളുടെ മുന്‍ഗാമികളെ ഞാന്‍ ബഹുമാനിച്ചിരുന്നു. എനിക്കുറപ്പാണ് താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ എന്റെ ആരാധനക്കും പാത്രമാകുമെന്ന്. പുതിയ പദവിയുടെ ഭാരം താങ്ങാന്‍ രാഹുലിന്റെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെയെന്നും കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

NO COMMENTS