ദലൈ ലാമയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടിബറ്റ് പൗരന്മാര്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി

287

ന്യൂഡല്‍ഹി: ആത്മീയ നേതാവ് ദലൈ ലാമയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടിബറ്റ് പൗരന്മാര്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി. ഗയയില്‍ വച്ച നടക്കുന്ന ആത്മീയ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ചൈന വിലക്ക് ഏര്‍പ്പെടുതിയിരിക്കുന്നത്.
ഭീകരവാദവും വിഘടനവാദവും ചെറുക്കുന്നതിനായാണ് യാത്രകള്‍ നിയന്ത്രിക്കുന്നതെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചൈനയ്ക്ക് ടിബറ്റിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടത്തുന്നതിന് അധികാരമില്ലന്ന വാദമാണ് അവര്‍ക്കുള്ളത്. കഴിഞ്ഞ നവംബര്‍ മുതല്‍ ടിബറ്റന്‍ പൗരന്മാരുടെ പാസ്പോര്‍ട്ട് റദ്ദാക്കുന്ന നടപടി ചൈന ആരംഭിച്ചിരുന്നു. ഇവര്‍ക്കുമേല്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ചൈന ഇത്തരമൊരു നടപടി എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേപ്പാള്‍ സന്ദര്‍ശിക്കുന്നതിന് പൗരന്മാര്‍ക്ക് ചൈന താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 10 വരെ യാത്രകള്‍ റദ്ദുചെയ്യുന്നതിന് വിമാന സര്‍വീസുകളോടും മറ്റ് ട്രാവല്‍ ഏജന്‍സികളോടും ചൈന നിര്‍ദ്ദേശം നല്‍കിയതായും മാധ്യമം ആരോപിക്കുന്നു. ടിബറ്റന്‍ പൗരന്മാരുടെ കുടുംബാഗങ്ങള്‍ തീര്‍ത്ഥാടനത്തിനായോ മറ്റൊ രാജ്യത്തിന് പുറത്തുണ്ടെങ്കില്‍ തിരികെ എത്തുന്നതിന് നിര്‍ദ്ദേശം നല്‍കാനും ചൈനയുടെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY